ദുബയ്: മാതൃദിനത്തോടനുബന്ധിച്ചു ദർശന കലാസാംസ്കാരിക വേദി ദുബയ് അൽ മംസാർ പാർക്കിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ പുന്നക്കൻ മുഹമ്മദാലി മാതൃദിന സന്ദേശം കൈമാറി. ദർശന കുടുംബത്തിലെ അമ്മമാരെ പ്രസിഡന്റ് സി പി ജലീൽ ആദരിച്ചു.
|
കുട്ടികളുടെ കലാപരിപാടികൾ, വീട്ടമ്മമാരുടെ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു. മുസ്തഫ കുറ്റിക്കോൽ, ഖാലിദ് തൊഴക്കാവ്, ഷിജി അന്ന ജോസഫ്, ഖുറേഷി ആലപ്പുഴ, വീണ ഉല്ലാസ്, ജെനി പോൾ, ടി പി അഷ്‌റഫ് സാബു തോമസ്, കെ.ടി.പി.ഇബ്രാഹിം, നജാദ് ബീരാൻ, എന്നിവർ നേതൃത്വം നൽകി ജനറൽ സെക്രട്ടറി അഖിൽദാസ് ഗുരുവായൂർ സ്വാഗതവും ട്രഷറർ കെ.വി.ഫൈസൽ ഏഴോം നന്ദിയും പറഞ്ഞു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





