26
May 2024
Thu
26 May 2024 Thu
dead bodies found in car in Cumbum identified

തമിഴ്‌നാട് കമ്പത്ത് കേരള രജിസ്‌ട്രേഷനിലുള്ള കാറില്‍ മരിച്ച നിലയില്‍ കണ്ടത് കോട്ടയം സ്വദേശികളായ ദമ്പതികളും മകനും എന്ന് തിരിച്ചറിഞ്ഞു. പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശി ജോര്‍ജ് പി സ്‌കറിയ(60), ഭാര്യ മേഴ്‌സി(58), മകന്‍ അഖില്‍ എസ് ജോര്‍ജ്(29)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദമ്പതികളെയും മകനെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ രണ്ടുദിവസം മുമ്പ് വാകത്താനം പോലീസില്‍ പരാതി നല്‍കിയിരുന്നു. വാകത്താനത്ത് വാടകയ്ക്കായിരുന്നു കുടുംബം താമസിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിമനം. കാറിനുള്ളില്‍ നിന്ന് കീടനാശിനിയുടെ കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക