24
Sep 2024
Mon
24 Sep 2024 Mon

കാഞ്ഞങ്ങാട് അഴിമുഖത്ത് ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം തൃശൂരിൽ കടലിൽ കണ്ടെത്തി. കളനാട് ചെമ്മനാട് കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിൻ്റെ 36 മൃതദേഹമാണ് തൃശൂരിനടുത്ത് കടലിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ ബന്ധുക്കൾ ഇവിടെയെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കൊടുങ്ങല്ലൂർ അഴീക്കോട് കടലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കാണുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചെമ്മനാട് എത്തിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാസിനെ കണ്ടെത്താനായി ഇന്ത്യൻ നേവി തിരച്ചിൽ നടത്തിയിരുന്നു. ദിവസങ്ങളായി റവന്യു വകുപ്പും പോലീസും ഫയർഫോഴ്സും കോസ്റ്റൽ പോലീസും ഫിഷറീസ് വകുപ്പും തിരച്ചിൽ നടത്തി വരികയായിരുന്നു. സെപ്റ്റബർ 2 ന് കോസ്റ്റൽ ഗാർഡിൻ്റെ വിമാനം ലഭ്യമാക്കി തിരച്ചിൽ നടത്തിയിട്ടു പോലും വിവരം ലഭിച്ചില്ല. തുടർന്ന് ആണ് ഇന്ത്യൻ നേവിയുടെ സ്കൂബ ഡൈവിങ് ടീമിന്റെ സഹായം തേടിയത്.

5 ന് കീഴൂർ മുതൽ തലശേരി വരെ ഷിപ്പും തിരിച്ചു തലശേരി മുതൽ കീഴൂർ വരെ മറ്റൊരു ഷിപ്പും തിരച്ചിൽ നടത്തിയിരുന്നു. നേവിയുടെ സ്കൂബ ഡൈവിങ് ടീമും തിരച്ചിൽ നടത്തിയിരുന്നു.