26
Jun 2024
Sat
26 Jun 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷൊര്‍ണൂര്‍: പാലക്കാട്ടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെന്ന്പരാതി. ആലപ്പുഴ സ്വദേശി ഷൊര്‍ണൂരിലെ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി സ്‌റ്റേഷനിലെ ഒരു കടയില്‍ നിന്ന് വടയും ചട്ണിയും വാങ്ങിച്ചിരുന്നു. ഇതില്‍ ചത്ത തവളയെ കാണുകയും യാത്രക്കാരന്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ കരാറുകാരനെതിരേ റെയില്‍വേയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തിട്ടുണ്ട്. പിഴ ഈടാക്കാന്‍ നിര്‍ദേശം നല്‍കുകയുംചെയ്തു.

യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കച്ചവടം നടത്തുന്നുവെന്ന പരാതികള്‍ നേരത്തേ ഉയര്‍ന്നിരുന്നു. സംഭവം വിശദമായി അന്വേഷിക്കുമെന്നും കൃത്യമായ പരിശോധന നടത്തുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

dead frog found in shoranur railway food