09
Jul 2023
Tue
09 Jul 2023 Tue

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവില്‍ നിന്ന് വ്യോമമാര്‍ഗം തിരുവനന്തപുരത്തെത്തിച്ചു. ഉച്ചയ്ക്ക് 2.30ഓടെയാണ് മൃതദേഹം പ്രത്യേകവിമാനത്തില്‍ തലസ്ഥാനത്തെത്തിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി മൃതദേഹം ഏറ്റുവാങ്ങി. ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോവുന്ന മൃതദേഹം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും സെക്രട്ടേറിയറ്റിനു സമീപത്തെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനം നടത്തും. ബുധന്‍ രാവിലെ ഏഴിന് വിലാപയാത്രയായി സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുപോവും. ചൊവ്വ പുലര്‍ച്ചയാണ് അദ്ദേഹം ബെംഗളൂരുവില്‍ അന്തരിച്ചത്. അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക