02
Mar 2025
Sat
02 Mar 2025 Sat
Death toll rises over 1600 in Myanmar earth quake

മ്യാന്‍മറില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1600 കവിഞ്ഞു. ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അയല്‍രാജ്യങ്ങളിലും അനുഭവപ്പെട്ടിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതുവരെ 1644 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് മ്യാന്‍മര്‍ പട്ടാളം അറിയിച്ചു. 3408 പേരാണ് പരിക്കുകളോടെ ചികില്‍സയില്‍ കഴിയുന്നത്. 139 പേരെ കണ്ടുകിട്ടാനുണ്ടെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

ബാങ്കോക്ക് നഗരത്തില്‍ 11 പേര്‍ മരിക്കുകയും ഡസന്‍കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തായ്‌ലന്‍ഡില്‍ 11 പേരാണ് മരിച്ചത്. നിര്‍മാണത്തിലിരുന്ന ബഹുനിലകെട്ടിടം നിലംപൊത്തിയതിനെ തുടര്‍ന്ന് അമ്പതോളം തൊഴിലാളികളെ ഇവിടെ കാണാതായിട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക