01
Jul 2025
Sun
01 Jul 2025 Sun
Death toll rises to 51 in flash flood in US

അമേരിക്കയിലെ ടെക്‌സാസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി. ഇതില്‍ 15ഉം കുട്ടികളാണ്. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടെക്‌സസിലെ കെര്‍ കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഇതുവഴി കടന്നുപോവുന്ന ഗ്വാഡലൂപ്പെ നദിയുടെ കരയില്‍ ക്യാംപ് മിസ്റ്റിക് എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ ക്യാംപില്‍ പങ്കെടുത്തവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.

കാണാതായ 27 പെണ്‍കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 740 പേരാണ് ക്യാംപിലുണ്ടായിരുന്നത്. 45 മിനിറ്റിനുളളില്‍ നദിയില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതാണ് ദുരന്തമുണ്ടാക്കിയത്.

ALSO READ: അമേരിക്കയില്‍ മിന്നല്‍ പ്രളയം: 24 മരണം; 25 കുട്ടികളെ കാണാതായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക