04
Dec 2024
Thu
04 Dec 2024 Thu

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ കേരളത്തില്‍ വൈദ്യുതി നിരക്ക് കൂട്ടിയേക്കും. യൂണിറ്റിന് 10 മുതല്‍ 20 പൈസ വരെ കൂട്ടാനാണ് സാധ്യത. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയില്‍ നിരക്ക് വര്‍ധനവ് മുഖ്യമന്ത്രിയെ അറിയിക്കും. ഇതിനു ശേഷം വിജ്ഞാപനം ഇറക്കും. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി, റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടത്. ഇത് മുഖ്യമന്ത്രി അംഗീകരിക്കുന്നതോടെ വര്‍ധനവ് ഉണ്ടാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം സമ്മര്‍ താരിഫ് വേണം എന്ന കെഎസ്ഇബി ആവശ്യം അംഗീകരിക്കാന്‍ ഇടയില്ല. വേനല്‍ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കില്‍ സമ്മര്‍ താരിഫ് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

നിരക്ക് വര്‍ധനയ്ക്ക് നിരവധി കാരണങ്ങളാണ് ബോര്‍ഡ് പറയുന്നത്. ആഭ്യന്തര ഉത്പാദനത്തിലെ കുറവ്, പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിലെ ചെലവ് വര്‍ധന, പ്രവര്‍ത്തന, പരിപാലന ചെലവുകള്‍ എന്നിങ്ങനെയാണ് നിരക്ക് വര്‍ധനവിലെ കാരണങ്ങളായി വൈദ്യുതി ബോര്‍ഡ് പറയുന്നത്.

നവംബര്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുത്താനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. ജനുവരി മുതല് മെയ് വരെ യൂണിറ്റിന് പത്ത് പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെയുള്ള നിരക്ക് വര്‍ധനയാണ് കെഎസ്ഇബിയുടെ ആവശ്യം.

വൈദ്യുതി നിരക്ക് കൂടുന്നത് സാധാരണക്കാരന് കനത്ത തിരിച്ചടിയാകും. നിത്യോപകയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെയാണ് ഇരുട്ടടിയാണ് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടാനുള്ള തീരുമാനം.

ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്നും. ഇതിനാല്‍ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണന്ന് മന്ത്രി കെ കൃഷ്ണകുട്ടിയും പറയുന്നു. വേനല്‍കാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മര്‍ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനല്‍ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Decision on electricity tariff hike today

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക