തിരുവനന്തപുരം കുളത്തൂരിൽ ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ട കാറിൽ പുരുഷൻ്റെ അഴുകിയ മൃതദേഹം കണ്ടെത്തി. സർവീസ് റോഡിന്റെ അരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ സീറ്റിനടിയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റർ ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
|
മൃതദേഹം അഴുകി ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം തിരിച്ചറിഞ്ഞത്. വാഹനം ജോസഫ് പീറ്ററിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. അസ്വഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
പോസ്റ്റ്‌മോർട്ടം റിപോർട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാവൂ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





