27
Aug 2024
Fri
27 Aug 2024 Fri
youtuber cheukuthan

നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ യൂട്യൂബര്‍ ചെകുത്താന്‍ പോലീസ് കസ്റ്റഡിയില്‍.(Defamatory case from Mohan Lal: youtuber Chekuthan arrested)  താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(യ) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേസെടുത്തതിന് പിന്നാലെ അജു അലക്‌സ് ഒളിവില്‍ പോയിരുന്നു.

ലഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് പട്ടാള യൂണിഫോമില്‍ സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്‌സ് ചെകുത്താന്‍ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിക്കുന്ന തരത്തില്‍ പരമാര്‍ശം നടത്തിയത്. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

സിനിമ നിരൂപണത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബര്‍ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയെയും നേരത്തെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചിരുന്നു.

അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടന്‍ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നല്‍കിയിരുന്നു.