ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരം നടന്ന ഡല്‍ഹിയില്‍ ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്. ഇന്ന് രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നാലെ വോട്ടിങ് മെഷിനുകളിലെ വോട്ടുകളും എണ്ണും. 8.30 ഓടെ ആദ്യ ഫലം വ്യക്തമാകും.
|
ആകെ 19 കൗണ്ടിങ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരെ സജ്ജരാക്കിയിട്ടുണ്ട്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
ഹാട്രിക് ഭരണത്തുടര്‍ച്ചയ്ക്കാണ് എ.എ.പിയും കെജരിവാളും ലക്ഷ്യമിടുന്നത്. 2020ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 ല്‍ 62ലും ജയിച്ചാണ് കെജരിവാളിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഭരണം നിലനിര്‍ത്തിയത്. 2015ല്‍ 70ല്‍ 67ലും സീറ്റിലും വിജയിച്ചു. അതേസമയം, എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ആണ് ബി.ജെ.പിക്ക് പ്രതീക്ഷ. എക്സിറ്റ്പോള്‍ ഫലങ്ങളെ ആം ആദ്മി പാര്‍ട്ടി പൂര്‍ണമായും തള്ളി.
ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ തങ്ങളുടെ സ്ഥാനാര്‍ഥികളെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചുവെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി രംഗത്തെത്തി. 16 സ്ഥാനാര്‍ഥികള്‍ക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്തതായി കെജ് രിവാള്‍ പറഞ്ഞു. കൂറുമാറിയാല്‍ ഓരോരുത്തര്‍ക്കും 15 കോടിയും മന്ത്രി സ്ഥാനങ്ങളും വാഗ്ദാനം ചെയ്തതായാണ് ആരോപണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





