08
May 2024
Wed
08 May 2024 Wed
Delhi hits record temperature

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും കൂടിയ അന്തരീഷ താപനില രേഖപ്പെടുത്തി ഡല്‍ഹിയിലെ മങ്കേഷ്പുര്‍. 52.3 ഡിഗ്രി സെല്‍ഷ്യസാണ് വടക്കന്‍ ഡല്‍ഹിയിലെ മങ്കേഷ്പൂറില്‍ ബുധനാഴ്ച രേഖപ്പെടുത്തിയത്. പ്രതീക്ഷിച്ചിരുന്നതിലും 9 ഡിഗ്രി അധികമായാണ് മങ്കേഷ്പൂറില്‍ രേഖപ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജസ്ഥാനിലെ ഫലോഡിയില്‍ 51 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപനില. ഹരിയാനയിലെ സിര്‍സ(50.3 ഡിഗ്രി സെല്‍ഷ്യസ്), മധ്യപ്രദേശിലെ ഗ്വാളിയോര്‍(48 ഡിഗ്രി സെല്‍ഷ്യസ്), ഡല്‍ഹി നരേല(47.9 ഡിഗ്രി സെല്‍ഷ്യസ്), ഹരിയാനയിലെ റോഹ്തക്(47.7 ഡിഗ്രി സെല്‍ഷ്യസ്), രാജസ്ഥാനിലെ ചുരു(47.4 ഡിഗ്രി സെല്‍ഷ്യസ്), രാജസ്ഥാനിലെ ബികാനര്‍(47 ഡിഗ്രി സെല്‍ഷ്യസ്), ഹരിയാനയിലെ ജഗദീഷ്പൂര്‍(46.5 ഡിഗ്രി സെല്‍ഷ്യസ്), രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍(46 ഡിഗ്രി സെല്‍ഷ്യസ്)എന്നിങ്ങനെയാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ രാജ്യത്തെ മറ്റ് പ്രദേശങ്ങള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക