അനധികൃതമായി രാജ്യത്ത് താമസിക്കുന്ന മൂന്ന് ആഫ്രിക്കൻ വംശജരെ പിടികൂടിയ ഡൽഹി പൊലീസിനെ നൂറോളംവരുന്ന ആഫ്രിക്കൻ വംശജർ ആക്രമിച്ചു. പിടികൂടിയവരെ ഇവർ മോചിപ്പിക്കുകയും ചെയ്തു. കൂടുതൽ പൊലീസ് സംഘമെത്തി ഇവരിൽ നാലുപേരെ പിടികൂടി. ഡൽഹി നെബ് സാരായിലെ രാജു പാർക്കിൽ നിന്നാണ് നാലുപേരെ പിടികൂടിയത്.
|
വിസാ കാലാവധി കഴിഞ്ഞു രാജ്യത്ത് തങ്ങുന്നവരെ നാടുകടത്തുന്ന ആവശ്യത്തിലേക്കായാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പൊലീസ് സംഘം രാജു പാർക്കിലെത്തിയതെന്ന് അധികൃതർ പറയുന്നു. വിസാ കാലാവധി കഴിഞ്ഞ മൂന്നുപേരെ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കാൻ ശ്രമിച്ചപ്പോൾ നൂറോളം വരുന്ന ആഫ്രിക്കൻ വംശജർ ഇതു തടയുകയായിരുന്നു. ഈ സമയം പിടിയിലായ രണ്ടു പേർരക്ഷപ്പെട്ടു. വൈകീട്ട് ആറരയോടെ കൂടുതൽ പൊലീസ് സംഘമെത്തി ഒരു സ്ത്രീയടക്കം നാലുപേരെ കസ്റ്റഡിയിലെടുക്കുകയും ചെ്യതു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



