കസ്റ്റമര്‍ ഓര്‍ഡര്‍ റദ്ദാക്കിയ കേക്ക് കഴിച്ച ഡെലിവറി ഏജന്റും ഭാര്യയും ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍. ദമ്പതികളുടെ അഞ്ചുവയസ്സുകാരനായ മകന്‍ മരിച്ചു. ബംഗളുരുവിലെ ഭുവനേശ്വരി നഗറിലാണ് സംഭവം.
|
സ്വിഗ്ഗി ഡെലിവറി ഏജന്റായ ബാലരാജും ബാര്യ നാഗലക്ഷ്മിയുമാണ് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നത്. ഇവരുടെ മകന്‍ ധീരജ് ആണ് മരിച്ചത്.
ഞായറാവ്ച രാത്രിയാണ് കുടുംബം കേക്ക് കഴിച്ചത്. തിങ്കളാഴ്ച രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. അയല്‍വാസികള്‍ ചേര്‍ന്ന് മൂവരെയും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ധീരജ് വഴിമധ്യേ മരിച്ചു.
അബോധാവസ്ഥയില്‍ കഴിയുന്ന ദമ്പതികള്‍ ആരോഗ്യം വീണ്ടെടുത്ത ശേഷം ഇവരില്‍ നിന്ന് കൂടുതല്‍ വിവരം ലഭിക്കുമെന്നാണഅ കരുതുന്നതെന്ന് അന്വേഷണം നടത്തുന്ന അഗ്രഹാര പോലീസ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





