23
Nov 2024
Fri
23 Nov 2024 Fri
Deputy Commissioner Justice Haroon Al Rasheed resigned

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സംസ്ഥാന ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് രാജിവെച്ചു. രാജി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുകയും ചെയ്തു. അടുത്തവര്‍ഷം അവസാനം വരെ കാലാവധിയുണ്ടായിരിക്കെയാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ രാജി.

തന്നേക്കാള്‍ ഏഴു വര്‍ഷം ജൂനിയറായ ജസ്റ്റിസ് എന്‍. അനില്‍കുമാറിനെ ലോകായുക്തയായി നിയമിച്ചതിനെ തുടര്‍ന്ന്, അദ്ദേഹത്തിനു കീഴില്‍ ഉപലോകായുക്തയായി തുടരുന്നതില്‍ ജസ്റ്റിസ് ഹാറൂണ്‍ റഷീദിന് അതൃപ്തിയുണ്ടായിരുന്നു. അനില്‍കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തെങ്കിലും തുടര്‍ന്ന് ജസ്റ്റിസ് ഹാറൂണ്‍ റഷീദ് അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയി വിരമിച്ച ആളാകണം ലോകായുക്ത ആകേണ്ടതെന്ന 1999 മുതലുള്ള വ്യവസ്ഥ സര്‍ക്കാര്‍ ഭേദഗതി വരുത്തിയാണ്, അനില്‍കുമാറിനെ ലോകായുക്തയാക്കിയത്. വിരമിച്ച ഹൈക്കോടതി ജഡ്ജി എന്നാണ് ഭേദഗതി വരുത്തിയത്.

Deputy lokayukta Justice Haroon Al Rasheed resigned

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക