30
May 2024
Thu
30 May 2024 Thu
burning the Holy Quran and putting feet on the Quran

ന്യൂഡല്‍ഹി: ഖുര്‍ആനെ അവഹേളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. (Desecration of Qur’an by YouTuber Sparks Outrage on Social Media)സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘എക്‌സ് മുസ്ലിം സമീര്‍’ എന്ന പേരില്‍ സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ അതേ പേരിലുള്ള യുട്യൂബ് ചാനലിലാണ് ഖുര്‍ആന്‍ ബൂട്ടിട്ട് ചവിട്ടുകയും കീറി മുറിച്ച് കത്തിക്കുകയും ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ”എന്റെ മുന്നില്‍ നിങ്ങളുടെ ഖുര്‍ആന്റെ വില ഇതാണ്. നിങ്ങളുടെ ഖുര്‍ആന്‍ ഞാന്‍ കീറി കത്തിച്ചിരിക്കുന്നു. പോ, പോയി കേസ് കൊടുക്ക്”- ഇങ്ങിനെ പറഞ്ഞു കൊണ്ടാണ് ഇയാള്‍ ഖുര്‍ആനെ അവഹേളിച്ചത്.

സിദ്ധാര്‍ത്ഥ ചതുര്‍വേദി എന്നാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിലുള്ള പേര്. ഉത്തരാഖണ്ഡിലെ റൂര്‍ഖിയാണ് സ്ഥലമായി ചേര്‍ത്തിരിക്കുന്നത്.


എന്നാല്‍, ഉത്തരാഖണ്ഡില്‍ ഇങ്ങിനെയൊരു സംഭവം നടന്നുവെന്ന കാര്യം ഉത്തരാഖണ്ഡ് പോലീസ് നിഷേധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആരെങ്കിലും അത്തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും പോലീസ് എക്‌സില്‍ അറിയിച്ചു.

രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരുള്ള ഇയാളുടെ യുട്യുബ് ചാനലില്‍ ഭൂരിഭാഗവും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നവയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം സംഘടനാ പ്രതിനിധികള്‍ ചൊവ്വാഴ്ച്ച ഹരിദ്വാര്‍ പോലീസ് സൂപ്രണ്ടിനെ സന്ദര്‍ശിച്ചു. പ്രതിക്കെതിരേ പരാതി നല്‍കി. മൂന്ന് ദിവസത്തിനകം അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കി.