പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ റിപോര്‍ട്ട് അന്വേഷണത്തലവനായ ഡിജിപി ഷെയ്ഖ് ദര്‍വേഷ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപോര്‍ട്ടിന്റെ ഉള്ളടക്കം ഡിജിപി ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും എഡിജിപിക്കെതിരെ നടപടി എടുക്കണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുക. പ്രത്യേക സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ വൈകുന്നേരം പോലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. ഇതിനു ശേഷമാണ് റിപോര്‍ട്ട് കൈമാറിയത്.
|
എഡിജിപിക്കെതിരേ നടപടി വേണമെന്ന് സഖ്യകക്ഷിയായ സിപിഐ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദനും പ്രതികരിച്ചിരുന്നത്. എഡിജിപിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ച സ്വതന്ത്ര എംഎല്‍എ പി വി അന്‍വര്‍ ഒടുവില്‍ എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ഒരുക്കത്തിലുമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





