25
Nov 2024
Fri
25 Nov 2024 Fri
diabetes free world oath by Bridge Way

പ്രമേഹ രോഗപ്രതിരോധത്തിന്റെ ഭാഗമായി ബ്രിഡ്‌ജ് വേ  ഗ്രൂപ്പിന്റെ കേരളത്തിലെ 10000-ലേറെ ജീവനക്കാര്‍ ഒരേസമയം പ്രതിജ്ഞയെടുക്കുകയും ഷുഗര്‍ഫ്രീ ഡേ ആഘോഷിക്കുകയും ചെയ്തു. പ്രമേഹത്തിന് കാരണമാകുന്ന ഭക്ഷണശീലം പൂര്‍ണമായി ഒഴിവാക്കി ബ്രിഡ്ജ് വേ മാതൃകയാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎഇ, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ബ്രിഡ്ജ് വേ ഗ്രൂപ്പിന്റെ എല്ലായൂനിറ്റുകളിലും ഈദിവസം പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുകയുംആരോഗ്യമാര്‍ഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്നതായാണ് പ്രതിജ്ഞചെയ്തത്.

‘നന്നായി ഭക്ഷണംകഴിക്കാനും പതിവായി വ്യായാമംചെയ്യാനും പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുവാനും ബോധപൂര്‍വമായ തിരഞ്ഞെടുപ്പുകള്‍നടത്തി എന്റെ ആരോഗ്യത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധരാണ്’ എന്നാണ് 10000-ത്തിലേറെപ്പേര്‍ ഒരേസമയം പ്രതിജ്ഞചെയ്തത്.

ജീവനക്കാരിലും അവരുടെ കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ പ്രേരിപ്പിക്കുകയും കൂടാതെസമൂഹത്തില്‍ പ്രമേഹരോഗത്തെക്കുറിച്ച് അവബോധം ഉണര്‍ത്തി ആരോഗ്യകരമായ നാളെയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയുമാണ് ബ്രിഡ്ജ് ഗ്രൂപ്പിന്റെ ലക്ഷ്യം.

ആരോഗ്യത്തിനു മുന്‍തൂക്കം നല്‍കുന്നത് മാത്രമല്ല ഇത് ഓരോരുത്തരുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള സമ്പൂര്‍ണമായ പ്രേരണകൂടിയാണ്. നമ്മുടെ ജീവനക്കാര്‍ ആരോഗ്യകരമായ ശീലങ്ങളിലേക്ക് മാറ്റംവരുത്തുന്നതിലൂടെ സമൂഹത്തില്‍ ആരോഗ്യമുള്ള വലിയൊരു തലമുറയെസൃഷ്ടിക്കാന്‍ സാധിക്കുമെന്നുംബ്രിഡ്ജ് വേ വിശ്വസിക്കുന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക