പഞ്ചവടിപ്പാലവും മേളയും യവനികയും അടക്കം മലയാളികള്‍ക്ക് എണ്ണം പറഞ്ഞ മികച്ച സിനിമകള്‍ സമ്മാനിച്ച പ്രശസ്ത സംവിധായകന് കെ ജി ജോര്‍ജ് അന്തരിച്ചു. 78 വയസ്സായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ.
|
മക്കള്‍: അരുണ്‍, താര. സാമുവല്‍-അന്നാമ്മ ദമ്പതികളുടെ മകനായി 1945 മെയ് 24ന് തിരുവല്ലയില്‍ ജനനം. തിരുവല്ല എസ്ഡി സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. തുടര്‍ന്ന് പുണെ ഫിലിം ഇന്സ്റ്റിട്ട്യൂട്ടില് നിന്നും സിനിമാ സംവിധാനം കോഴ്സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന് രാമു കാര്യാട്ടിന്റെ സഹായിയായാണ് സിനിമാരംഗത്ത് പ്രവേശിച്ചത്.
സ്വപ്നാടനം ആണ് ആദ്യ ചിത്രം. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





