30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
ലോറി പുഴയിലാകാമെന്ന് അധികൃതർ; അർജുനു വേണ്ടി തിരച്ചിൽ പുരോ​ഗമിക്കുന്നു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ പെട്ട അർജുനും ലോറിയും ​ഗം​ഗാവാലി പുഴയിലുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം. അർജുന്റെ വാഹനം കരയിലുണ്ടാകാൻ 99 ശതമാനവും സാധ്യതയില്ലെന്നും വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്നും ജില്ലാ കലക്ടർ പറഞ്ഞു. സ്ഥലത്തിന്റെ മുൻ ചിത്രങ്ങൾ ഐഎസ്ആർഒയിൽനിന്ന് ലഭിക്കും. പുഴയിലെ പരിശോധനയ്ക്ക് കൂടുതൽ ഉപകരണങ്ങൾ നാവികസേന എത്തിച്ചു. അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും പുരോ​ഗമിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

150 അടിയോളം ഉയരത്തിൽനിന്ന് മണ്ണ് ഇടിഞ്ഞപ്പോൾ ലോറിയും പുഴയിലേക്ക് വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് അധികൃതർ പറയുന്നത്. ഇവിടെ പുഴയ്ക്ക് 25 അടിയിലേറെ ആഴമുണ്ട്. പുഴയ്ക്ക് പുറത്തേക്ക് ഉയർന്നുനിൽക്കുന്ന മൺകൂനയ്ക്ക് 30 അടിയോളം ഉയരമുണ്ടാകും. റഡാർ സിഗ്നൽ സംവിധാനം വെള്ളത്തിൽ പ്രവർത്തിക്കില്ല. അതിനാൽ കുഴിബോംബുകൾ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണങ്ങളടക്കം എത്തിക്കാനുള്ള ശ്രമം സൈന്യം നടത്തുന്നുണ്ട്.

രണ്ട് പാതകളിലായി ഇടിഞ്ഞുകിടന്ന മണ്ണ് ഭൂരിഭാ​ഗവും ഇതിനകം നീക്കിക്കഴിഞ്ഞു. എന്നാൽ ലോറി കണ്ടെത്താനായിരുന്നില്ല. അതേസമയം ഇന്ന് മണ്ണിനടിയിൽ ലോഹസാന്നിധ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിൽ മണ്ണ് നീക്കംചെയ്യുന്ന പ്രവൃത്തി തുടരുകയാണ്.

16ന് രാവിലെ എട്ടരയോടെയാണ് ഇവിടെ മണ്ണിടിച്ചിലുണ്ടായത്. ലോറി നിർത്തി വിശ്രമിക്കുന്നതിനിടെയായിരുന്നു അർജുൻ അപകടത്തിൽപെട്ടത്. ഇവിടെ ഹോട്ടൽ നടത്തുന്ന കുടുംബത്തിന്റെയടക്കം 7 പേരുടെ മൃതദേഹങ്ങൾ ആദ്യഘട്ടത്തിൽ കണ്ടെടുത്തിരുന്നു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement