25
Nov 2024
Wed
25 Nov 2024 Wed
PV Anwar planning to join UDF

ചേലക്കര: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാര്‍ത്താ സമ്മേളനം വിളിച്ചതിന് പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ജില്ലാ കളക്ടര്‍. സംഭവ സ്ഥലത്ത് പൊലീസ് എത്തി വാര്‍ത്താ സമ്മേളനം നിര്‍ത്താന്‍ പറഞ്ഞിട്ടും അന്‍വര്‍ തുടരുകയായിരുന്നു. അന്‍വറിനെതിരെ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാര്‍ത്താസമ്മേളനം നടത്തിയതില്‍ ഒരു തെറ്റുമില്ലയെന്നായിരുന്നു പി വി അന്‍വറിന്റെ വാദം. കേസ് എന്തുതന്നെയായാലും താന്‍ നേരിടുമെന്നും മറ്റ് സ്ഥാനാര്‍ത്ഥികള്‍ വലിയ തോതില്‍ ചട്ട ലംഘനം നടത്തിയിട്ടും കമ്മീഷന്‍ ഇടപെടുന്നില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് അന്‍വര്‍ പൊലീസിന്റെയും തിരഞ്ഞെടുപ്പ് കമീഷന്റെയും നിര്‍ദേശത്തെ മറികടന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. വാര്‍ത്താസമ്മേളനത്തിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വന്ന് കാര്യങ്ങള്‍ ബോധിപ്പിച്ചെങ്കിലും അന്‍വര്‍ പിന്മാറാന്‍ തയാറായില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിക്കുകകയും ചെയ്തു.

തിരഞ്ഞെടുപ്പ് സംബന്ധിച്ചുളള ഒരു ടെലികാസ്റ്റിംഗും ഈ സമയത്ത് പാടില്ല എന്നതാണ് നിയമമെന്ന് ഉദ്യോഗസ്ഥന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.