27
Oct 2024
Thu
27 Oct 2024 Thu
no proof for bribery allegation against ADM Naveen Babu report by land revenue

പാലക്കാട്: കണ്ണൂരിലെ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക ഉത്തരവാദി സിപിഎമ്മും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമാണെന്ന് പി വി അന്‍വര്‍ എംഎല്‍എ.(Divya’s husband P Sasi binami; Party responsible for ADM’s suicide)  പി ശശിയുടെ ഇംഗിതത്തിന് വഴങ്ങാത്തതിനാല്‍ എഡിഎമ്മിനെ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്ന് അന്‍വര്‍ പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പി ശശിക്ക് നിരവധി പെട്രോള്‍ പമ്പുകള്‍ ഉണ്ട്. വലയി നിക്ഷേപം പി ശശി ആ മേഖലയില്‍ നടത്തിയിട്ടുണ്ട്. ശശിയുടെ ബിനാമികളാണ് ഈ പെട്രോള്‍ പമ്പുകള്‍ നടത്തുന്നത്.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമികളില്‍ ഒരാളാണ്. പി ശശിയുടെ ഇംഗിതത്തിന് വഴങ്ങാത്തതു കൊണ്ടാണ് പി പി ദിവ്യയെ ഉപയോഗിച്ച് യാത്ര അയപ്പ് വേളയില്‍ എഡിഎമ്മിന് പണികൊടുത്തത്. എഡിഎം ആത്മഹത്യ ചെയ്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ച് വ്യാജ പരാതി സൃഷ്ടിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു.

എഡിഎമ്മിന്റെ മരണത്തില്‍ സിപിഎമ്മിന് ഉത്തരവാദിത്തമുണ്ട്. പി ശശിയെ പോലൊരു അധോലോക നേതാവിനെ ഭരണ തലപ്പത്ത് തുടരുന്നത് പാര്‍ട്ടിയുടെ അനാസ്ഥ മൂലമാണ്. പോലീസ് ക്രിമിനലുകളാവുന്ന സ്ഥിതിയാണുള്ളതെന്നും അന്‍വര്‍ ആരോപിച്ചു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്.

ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.