ചെന്നൈ: കുറ്റകൃത്യനിയമങ്ങളുടെ പേര് ഹിന്ദിവല്‍ക്കരിക്കുന്നതിനെ എതിര്‍ത്ത് തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ. മൂന്ന് ബില്ലുകള്‍ ഹിന്ദിയില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാനാണെന്ന് ഡിഎംകെ എംപി വില്‍സന്‍ പറഞ്ഞു.
|
പാര്‍ലമെന്റ് സെഷന്‍സില്‍ പങ്കെടുത്ത ശേഷം ചെന്നൈയിലെത്തിയ വില്‍സന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിവിധ ഭാഷകളുള്ള ഇന്ത്യയില്‍ ഇംഗ്ലീഷ് പൊതു ഭാഷയാണ്. ഈ മൂന്നു ബില്ലുകളും ഹിന്ദിയിലാണ്. അതിനാല്‍ ആളുകള്‍ക്ക് ഏതു ബില്ലാണ് ഇതെന്നു മനസ്സിലാവില്ല. ആ പേരുകള്‍ ഉച്ചരിക്കാന്‍ പോലും പാടാണ്. രാജ്യത്തുടനീളം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നീക്കം ഭരണഘടനാലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്ല് എന്നിങ്ങനെയാണ് കേന്ദ്രസര്‍ക്കാര്‍ പുതുതായി അവതരിപ്പിച്ച ബില്ലുകളുടെ പേര്. നിലവിലുള്ള നിയമപരിഷ്കാരം നടത്തിയാണ് കേന്ദ്രം ബില്ല് കൊണ്ടുവന്നിരിക്കുന്നത്. കേന്ദ്രനീക്കത്തിനെതിരേ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിനും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





