28
Apr 2024
Wed
28 Apr 2024 Wed

വൈദ്യുതി കണക്ഷന്‍ എടുക്കല്‍ ഈസി, ഈ രണ്ട് രേഖകള്‍ മാത്രം മതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് ഇനി അലച്ചില്‍ ഉണ്ടാകില്ല. അപേക്ഷയോടൊപ്പം വയ്‌ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ടാക്കിയതായി കെഎസ്ഇബി അറിയിച്ചു. പുതിയ സര്‍വീസ് കണക്ഷന്‍ നടപടിക്രമങ്ങള്‍ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി കെഎസ്ഇബി 2018 നവംബര്‍ 2ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നടപടി.
അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖയും മാത്രം മതിയാകും. പുതിയ സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍ ഏകീകരിക്കുന്നതിനാണ് പുതിയ തീരുമാനത്തിലേക്ക് കെ.എസ്.ഇ.ബി എത്തിയത്.

തിരിച്ചറിയല്‍ രേഖയായി ഇലക്ടറല്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രെവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ഗവണ്‍മെന്റ് /ഏജന്‍സി/പബ്ലിക്ക് സെക്ട!ര്‍ യൂട്ടിലിറ്റി നല്‍കുന്ന ഫോട്ടോ ഉള്‍പ്പെട്ട കാര്‍ഡ്, പാന്‍, ആധാര്‍, വില്ലേജില്‍ നിന്നോ മുന്‍സിപ്പാലിറ്റിയില്‍ നിന്നോ കോര്‍പ്പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് പരിഗണിക്കാം.

അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകര്‍പ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസര്‍/KSEBL ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും), നടപ്പ് സാമ്പത്തിക വര്‍ഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കില്‍ വാടകകരാറിന്റെ പകര്‍പ്പും മേല്‍പ്പറഞ്ഞ രേഖകളില്‍ ഏതെങ്കിലും ഒന്നും, മുന്‍സിപ്പാലിറ്റിയില്‍ നിന്നോ കോര്‍പ്പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന താമസക്കാരന്‍ എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നുമാണ് ആവശ്യം.

documents required for kseb connection