22
Jun 2025
Sat
22 Jun 2025 Sat
stray dog bites 8 persons in Kuttiyadi

കോഴിക്കോട്ട് കഴിഞ്ഞദിവസം നാല് വയസുകാരിയെ അടക്കം 19 പേരെ കടിച്ച തെരുവുനായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ ഡോഗ് സ്‌ക്വാഡ് പിടികൂടി പൂളക്കടവിലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ആശുപത്രിയിലേക്കു മാറ്റിയ ഈ നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിനു പിന്നാലെ കണ്ണൂര്‍ ആര്‍ഡിഡിഎല്ലില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്കു പേ വിഷബാധയുണ്ടെന്നു കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടിയേറ്റവര്‍ക്കെല്ലാം ഗവ. ജനറല്‍ ബീച്ച് ആശുപത്രിയില്‍നിന്നു പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്. നായ കടിച്ചെന്ന സംശയത്തെ തുടര്‍ന്ന് അശോകപുരം ഭാഗത്തുനിന്നു പിടികൂടിയ 20 നായകളെ പൂക്കടവിലെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരന്‍ ഇന്നാണ് മരിച്ചത്. മുഖത്ത് കടിയേറ്റ കുട്ടിക്ക് ഉടന്‍ തന്നെ വാക്‌സിനെടുത്തെങ്കിലും പേ വിഷബാധയേല്‍ക്കുകയായിരുന്നു.

ALSO READ: കണ്ണൂരില്‍ പേവിഷബാധയേറ്റ അഞ്ചുവയസ്സുകാരന്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക