കോട്ടയം ഗാന്ധിനഗറില്‍ 10 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റില്‍. പെരുമ്പായിക്കാട് വായനശാല ഭാഗത്ത് അമ്പലത്ത് മാലിയില്‍ വീട്ടില്‍ രാഗിണിയാണ് ജോലിക്കുനിന്ന വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളാണ് അപഹരിച്ചത്. പലതവണയായാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. ആദ്യതവണത്തെ മോഷണം വിജയകരമായതോടെ പിടിക്കപ്പെടില്ലെന്ന് കണക്കുകൂട്ടി രാഗിണി കൂടുതല്‍ ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.(domestic worker arrested for stealing gold ornaments)
|
മോഷ്ടിച്ച സ്വര്‍ണങ്ങള്‍ നാഗമ്പടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയംവച്ച് രാഗിണി പണമെടുക്കുകയും ഇത് പല കാര്യങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ രാഗിണിയെ ചോദ്യംചെയ്തതോടെ കള്ളി പൊളിയുകയുമായിരുന്നു. മോഷണ മുതല്‍ ധനകാര്യസ്ഥാപനത്തില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


