06
Feb 2024
Sat
06 Feb 2024 Sat
ഡോ. അബ്ദുറഹ്‌മാന്‍ അമ്പാടി നിര്യാതനായി

പ്രമുഖ ഡോക്ടറും കോഴിക്കോട് സെന്റര്‍ ഫോര്‍ സര്‍ജറി ഉടമയുമായ കക്കാട് സ്വദേശി അമ്പാടി അബ്ദുറഹിമാന്‍(68)നിര്യാതനായി. കക്കാട് മഹല്ല് മുന്‍ പ്രസിഡന്റ് മര്‍ഹൂം അമ്പാടിപോക്കരുട്ടി ഹാജിയുടെ മകനാണ്. ജിദ്ദയിലെ അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപക സര്‍ജനായ അബ്ദുറഹിമാന്‍ കക്കാട് – ജിദ്ദ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റുമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുരങ്ങാടി പിഎസ്എംഒ കോളജ് പൂര്‍വവിദ്യര്‍ഥി സംഘടന ഭാരവാഹിയായിരുന്നു. തിരുരങ്ങാടി എം കെ ഹാജി ആശുപത്രി, കിഴിശ്ശേരി അല്‍ അബീര്‍ ആശുപത്രി, ചെമ്മാട് ലൈലാസ്, കോട്ടക്കല്‍ നേഹ, വേങ്ങര നഴ്‌സിങ് ഹോം തുടങ്ങിയ ആശുപത്രികളില്‍ സേവനം ചെയ്തു വരികയായിരുന്നു, കലാ-സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. കക്കാട് കളത്തില്‍ തൊടുവില്‍ അങ്കണവാടിക്ക് ഡോക്ടര്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കി മാതൃകയായിരുന്നു

ഭാര്യ: ഹസീന. മക്കള്‍: ഡോ. റൂഹി, സഹ് ല, ലുഖ്മാന്‍, അസ്മ, മരുമക്കള്‍: ഡോ. അനീസ്, ഡോ. സലീം, സഹോദരങ്ങള്‍, ഡോ. അബ്ദുല്‍ അസീസ്, അബ്ദുലത്തീഫ്, സലീം, ഖദീജ, ആയിശ, ഹലീമ, മയ്യിത്ത് തിരുരങ്ങാടി യത്തീംഖാനയില്‍ പൊതുദര്‍ശനത്തിന് വച്ചു. മയ്യിത്ത് ഖബറടക്കം ശനി രാത്രി 8ന് കക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സൗദിയില്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് കെട്ടിപ്പടുക്കുന്നതില്‍ പ്രധാനിയായ ഡോ അബ്ദുറഹ്‌മാന്‍ സ്ഥാപനത്തിന്റെ വിജയ ശില്‍പ്പികളില്‍ ഒരാളായിരുന്നു എന്ന് അബീര്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ് അനുസ്മരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക