28
Jun 2024
Sun
28 Jun 2024 Sun

മലപ്പുറം: പതിവുപോലെ ഗ്രാമവാസികള്‍ക്കുള്ള പെരുന്നാള്‍ സമ്മാനവുമായി പ്രവാസി വ്യവസായി ഡോ. കെ ടി റബീയുള്ള എത്തി. കോഡൂരിലെ 2500ല്‍ പരം വീടുകളിലാണ് ഡോ. കെ ടി റബീയുല്ല ബലി പെരുന്നാളിനുള്ള പച്ചക്കറിയും ഭക്ഷ്യധാന്യങ്ങളുമടങ്ങുന്ന കിറ്റെത്തിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത-ജാതി ഭേദമന്യേ കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഈ പെരുന്നാല്‍ സമ്മാനം റബീയുള്ള നാട്ടുകാര്‍ക്ക് നല്‍കി വരുന്നുണ്ട്. ജി സി സി രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആരോഗ്യ ശൃംഖലയായ ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ അമരക്കാരനായ റബീയുള്ള തന്റെ വരുമാനത്തിന്റെ വലിയൊരു വിഹിതം പാവങ്ങളെ സഹായിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവഴിക്കുന്നുണ്ട്. പ്രവാസി ഭാരതീയ സമ്മാന്‍ അടക്കമുള്ള എണ്ണമറ്റ ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക