16
Apr 2026
Thu
16 Apr 2026 Thu
Dr Ram dismissed from College over death of Nithin Raj

അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രഫസര്‍ ഡോ. എം കെ റാമിനെ കോളജില്‍ നിന്നു പുറത്താക്കി. റാമിനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോളജിലെ വിദ്യാര്‍ഥികള്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
നിതിന്റെ മരണത്തില്‍ ആരോപണവിധേയരായ ഡോ. റാം, അസോസിയേറ്റ് പ്രഫസര്‍ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ:മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയതോടെ സംരക്ഷണം തേടി കുംഭമേളയില്‍ വൈറല്‍ പെണ്‍കുട്ടി കേരള പോലീസില്‍