ഹ്രസ്വ സന്ദര്‍ശനാര്‍ഥം കുവൈത്തിലെത്തിയ പ്രമുഖ സൈക്കോളജിസ്റ്റും ശാന്തിസദനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹിബിലിറ്റേഷന്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്(സിറാസ്)ഡയറക്ടറുമായ ഡോ. ഷറഫുദ്ദീന്‍ കടമ്പോട്ടിനും സെക്രട്ടറി എം ടി ഹമീദിനും സിറാസ് കുവൈത്ത് ചാപ്റ്റര്‍ ഭാരവാഹികളും സഹകാരികളും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. അബ്ദുല്‍ റസാഖ് നദ് വി, െകെ ജമാല്‍, ഐ കെ ഗഫൂര്‍, യൂനുഫ് സലിം, മുനീര്‍, അബ്ദുല്‍ വാഹിദ്, പി ടി ശരീഫ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
|
ബുദ്ധിപരവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സമഗ്രവികസനത്തിനും അനാഥരായ ഭിന്നശേഷിക്കാരുടെ മാതൃകാപരമായ സംരക്ഷണത്തിനും പുനരധിവാസത്തിനും ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിനും വിദ്യാസദനം എജ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരില്‍ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ പ്രചാരണാര്‍ഥമാണ് ഇവര്‍ കുവൈത്തിലെത്തിയത്. ഭിന്നശേഷി മേഖലയിലെ ഏഷ്യയിലെ തന്നെ ഒന്നാം നിര സ്ഥാപനമാണ് സിറാസ് മേപ്പയൂരില്‍ വിഭാവനം ചെയ്യുന്നത്. 99138964 എന്ന നമ്പരില്‍ ഇവരെ ബന്ധപ്പെടാവുന്നതാണ്.


