22
Mar 2025
Fri
22 Mar 2025 Fri
driver dies after auto rikshaw over turned while saving child

റോഡ് മുറിച്ചുകടന്ന കുട്ടിയെ രക്ഷിക്കാന്‍ സഡന്‍ ബ്രേക്കിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വയനാട് മേപ്പാടിക്ക് സമീപമാണ് സംഭവം. നെല്ലിമുണ്ട സ്വദേശി ചീരങ്ങല്‍ ഫൈസല്‍ (42) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെ പത്തോടെ് മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. ഈ സമയം റോഡ് മുറിച്ചു കടന്ന കുട്ടിയെ രക്ഷിക്കാനായി സഡന്‍ ബ്രേക്കിട്ടതോടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു.

ഓട്ടോറിക്ഷയുടെ അടിയില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ മേപ്പാടിയിലെ സ്‌കാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക