28
Apr 2024
Thu
28 Apr 2024 Thu

കൊച്ചി: ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് (MVD) റദ്ദാക്കി. എറണാകുളം ആര്‍ടി ഓഫീസില്‍ നിന്ന് തീയതി ലഭിച്ചിരുന്ന രണ്ടായിരത്തോളം പരീക്ഷാര്‍ഥികളുടെ ഡ്രൈവിങ് ടെസ്റ്റ് ഇതോടെ അവതാളത്തിലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് മൂന്നിലെ ഡ്രൈവിങ് ടെസ്റ്റ് റദ്ദാക്കിയതായുള്ള എസ്എംഎസ് അറിയിപ്പില്‍ കാരണമായി കോവിഡ് 19 ആണ് കാണിച്ചിരിക്കുന്നത്. മേയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണു മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

നേരത്തെ 100–120 പേരാണ് ദിവസം ഡ്രൈവിങ് ടെസ്റ്റിന് ഹാജരായിരുന്നത്. മേയ് 1 മുതൽ ഇത് 50 ആയി നിജപ്പെടുത്തി.

MVD യൂടെ തീരുമാനത്തിൽ ഡ്രൈവിങ് സ്കൂളുകാരും പരീക്ഷാർഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.