17
May 2026
Sun
17 May 2026 Sun
drone attack against Barakha nuclear plant in Abu Dhabi

അബൂദബിയിലെ ബറഖ ആണവനിലയത്തിനു നേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തിനു പിന്നാലെ ഇവിടെ തീപടര്‍ന്നു. അതേസമയം ആക്രമണം ആണവനിലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളെ ബാധിച്ചിട്ടില്ലെന്നും റേഡിയേഷന്‍ ഭീഷണിയില്ലെന്നും യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റഗുലേഷന്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആണവനിലയത്തിന് പുറത്തുള്ള ഇലക്ട്രിക് ജനറേറ്ററില്‍ ആണ് ഡ്രോണ്‍ പതിച്ചത്. ആണവനിലയത്തിന്റെ ഉള്‍ഭാഗത്തെ അതീവ സുരക്ഷാവേലിക്ക് പുറത്താണ് സംഭവം നടന്നതെന്ന് അബൂദബി മീഡിയ ഓഫിസ് വ്യക്തമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നിലയത്തിലെ എല്ലാ യൂനറ്റുകളും പതിവുപോലെ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഔദ്യോഗിക വിവരങ്ങള്‍ മാത്രം ജനങ്ങള്‍ ആശ്രയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ALSO READ: മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി നിയുക്ത മുഖ്യമന്ത്രി