20
Jul 2025
Mon
20 Jul 2025 Mon
vivek drug case

തൃശൂര്‍: ലഹരി മുക്ത ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരനെ ലഹരിമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തു. (Drug rehabilitation center employee arrested with drugs) തൃശൂര്‍ കൊരട്ടി ചെറ്റാരിക്കല്‍ സ്വദേശി വിവേക് ശിവദാസാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസ് പട്രോളിങ്ങിനിടെയാണ് 4.5 ഗ്രാം എംഡിഎംഎയുമായി വിവേക് പിടിയിലായത്. കറുകുറ്റിയിലെ സ്വകാര്യ ലഹരി മുക്ത ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരനാണ് പ്രതി.

സ്ഥാപന അധികൃതര്‍ അറിയാതെ ഇവിടെ എത്തുന്ന രോഗികള്‍ക്കു ഇയാള്‍ ലഹരി വിറ്റിരുന്നതായി പൊലീസ് അറിയിച്ചു. അങ്കമാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാണ് ഇയാള്‍.

നേരത്തേയും മെത്താംഫെറ്റമിനുമായി വിവേക് പിടിയിലായിട്ടുണ്ട്. അര ഗ്രാമിന് 3000 രൂപ എന്ന നിലയിലാണ് വില്‍പന നടത്തിയിരുന്നത്. കൊരട്ടി പൊലീസ് സ്റ്റേഷനില്‍ വിവേകിനെതിരെ ലഹരി, അടിപിടി കേസുകളുണ്ട്.

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക