കിളിമാനൂര്‍: മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ തടിക്കഷ്ണം ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തി. (Drunk young man beats friend to death ) കിളിമാനൂര്‍ കാട്ടുമ്പുറം പന്തടിക്കളം ആര്യ ഭവനില്‍ ഉണ്ണിയുടെ മകന്‍ അഭിലാഷ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് പന്തടിക്കളം മണ്ണടിയില്‍ അരുണിനെ (39) കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
|
വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. തടിപ്പണിക്ക് പോകുന്ന ഇരുവരും ജോലികഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം പന്തടിക്കളം ജങ്ഷനിലെത്തി ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അരുണ്‍ തടിക്കഷണം ഉപയോഗിച്ച് അഭിലാഷിനെ മര്‍ദിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


