23
Dec 2024
Sat
23 Dec 2024 Sat

ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളം വച്ച എസ്‌ഐ കസ്റ്റഡിയില്‍. എംഎസ്പി ക്യാംപിലെ എസ്‌ഐ പത്മകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. എസ്‌ഐ ബഹളമുണ്ടാക്കുന്ന വിവരം സമീപത്തെ ഹോട്ടലുകാര്‍ പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് ഡിവൈഎസ്പി അടക്കമുള്ള സംഘമെത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കു വിധേയനാക്കുകയും ഇയാള്‍ മദ്യപിച്ചതായി തെളിയുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക