02
Apr 2023
Mon
02 Apr 2023 Mon

ദുബയ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി ദുബയില്‍ മരിച്ചു. കൊല്ലം കരിക്കോട് മഹ്‌മൂദിന്റെയും ആയിഷയുടെയും മകന്‍ ആസിഫ് മഹ്‌മൂദ്(42)ആണ് മരിച്ചത്. സുബഹി നമസ്‌കരിക്കാന്‍ പള്ളിയില്‍ പോയി താമസസ്ഥലത്ത് വന്ന ആസിഫ് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആസിഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദ സെന്‍ട്രല്‍ സ്‌കൂള്‍ ദുബയ് അഡ്മിന്‍ മാനേജരായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം അല്‍ഖൂസില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഖന്‍സ ഖാന്‍ ആണ് ആസിഫിന്റെ ഭാര്യ.