ദുബൈ ദുബൈ ഗ്ലോബൽ വില്ലേജ് 29-ാം സീസണിന്റെ തിയ്യതികൾ പ്രഖ്യാപിച്ചു. 2024 ഒക്ടോബർ 16 മുതൽ 2025 മെയ് 11 വരെയാണ് പരിപാടി നടക്കുക. സംഘടകരായ ഔട്ട്ഡോർ ഡെസ്റ്റിനേഷനാണ് ഇക്കാര്യം അറിയിച്ചത്.
|
28-ാം സീസണിൽ 10 ലക്ഷം സന്ദർശകരാണ് ഗ്ലോബൽ വില്ലജ് സന്ദർശിച്ചത്. എന്നാൽ അതിനേക്കാൾ കൂടുതൽ സന്ദർശകർ ഇത്തവണ എത്തുമെന്നാണ് കരുതുന്നത്. ലോക വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ പദവി ഉയർത്തുന്നതിൽ ഈ ശൈത്യകാല ആകർഷണം വലിയപങ്ക് വഹിക്കുന്നുണ്ട്
ഈ വർഷം കൂടുതൽ വിപുലമായ ഓഫറുകളും കൊണ്ടുവരും. കൂടുതൽ സാംസ്കാരിക പ്രതിനിധാനങ്ങൾ, ഇതുവരെ കണ്ടിട്ടില്ലാത്ത വിനോദം, ആവേശകരമായ ഇൻഫ്രാസ്ട്രക്ചർ നവീകരണങ്ങൾ എന്നിവയും ഉണ്ടാകും. 27 പവലിയനുകളിലായി 90 സംസ്കാരങ്ങളാണ് കഴിഞ്ഞ സീസണിൽ പ്രദർശിപ്പിച്ചത്. കഴിഞ്ഞ സീസണിൽ 400-ലധികം കലാകാരന്മാർ പങ്കെടുത്തു. 40,000-ത്തിലധികം വിവിധ തരം പ്രകടനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ സാധാരണയായി മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും സൗജന്യമായിരിക്കും.
പുതിയ പതിപ്പിലെ ആകർഷണങ്ങൾ, ടിക്കറ്റ് നിരക്ക് എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും.
Dubai Global Village will kick off its 29th season on October 16 until May 11, 2025, offering a family-friendly experience with a wide range of attractions and entertainments.
Global Village, the region’s premier multicultural family destination has achieved a remarkable milestone in entertainment, dining, shopping, and attractions setting a brand-new record with over 10 million visitors.





