01
Oct 2025
Sat
01 Oct 2025 Sat
dubai police

പൊലിസ് യൂണിഫോം ധരിക്കണമെന്നു മാത്രമേ മൂന്ന് വയസുകാരി സാറ നബീല്‍ അഹ്‌മദി ആഗ്രഹം പ്രകടിപ്പിച്ചുള്ളു. എന്നാല്‍, ദൗത്യം ദുബൈ പോലീസ് അതുക്കും മേലെയുള്ള ഒരു അവിസ്മരണീയ ദിനമാണ് സാറയ്ക്ക് സമ്മാനിച്ചത്. പൊലിസിന്റെ പ്രശസ്തമായ ആഢംബര പട്രോളിംഗ് കാറിലെ യാത്ര ഉള്‍പ്പെടെ, ഒരു ‘കൊച്ചു പൊലിസ് ഓഫിസറി’നുള്ള എല്ലാ പരിഗണനകളും ദുബൈ പൊലിസ് സാറയ്ക്ക് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂള്‍ സുരക്ഷാ ഇനിഷ്യേറ്റീവ് ടീമിലെ അംഗങ്ങളോടാണ് പോലീസ് യൂണിഫോം ധരിക്കാനുള്ള ആഗ്രഹം സാറ പങ്കുവച്ചത്. കുട്ടിയുടെ ആഗ്രഹം സഫലമാക്കാന്‍ ടീം, വളരെ വേഗത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിച്ചു. സേനയും കുട്ടിയുടെ ആഗ്രഹം നിറവേറ്റനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു.

സാറയെയും കുടുംബത്തെയും ദുബൈ പൊലിസ് ആസ്ഥാനത്തേക്ക് ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. സ്‌കൂള്‍ സുരക്ഷാ ഇനിഷ്യേറ്റീവ് ടീം തലവന്‍ ക്യാപ്റ്റന്‍ മാജിദ് ബിന്‍ സഅദ് അല്‍ കഅബി, ഡെപ്യൂട്ടി ഹെഡ് ലെഫ്റ്റനന്റ് മറിയം ഈസ സന്‍ഖൂര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്.

ALSO READ: വിശ്വാസ സ്വാതന്ത്ര്യം പരമപ്രധാനം; ഹാദിയ കേസ് പരാമര്‍ശിച്ച് യുപിയിലെ മതംമാറ്റ നിരോധന നിയമത്തിനെതിരേ ആഞ്ഞടിച്ച് സുപ്രിംകോടതി

കുട്ടിയുടെ അളവിലുണ്ടാക്കിയ ദുബൈ പൊലിസിന്റെ യൂണിഫോം സാറക്ക് നല്‍കി. പിന്നീട്, യൂണിഫോം ധരിച്ചതിന് ശേഷം സാറയെ നഗരത്തിലൂടെയുള്ള ടൂറിനായി കൊണ്ടുപോയി. പൊലിസിന്റെ ശ്രദ്ധേയമായ ആഢംബര പട്രോളിംഗ് വാഹനങ്ങളിലൊന്നിലെ യാത്ര സാറയ്ക്കും കുടുംബത്തിനും മറക്കാനാവാത്ത അനുഭവമായി. ഈ ഫീല്‍ഡ് ടൂറിലുടനീളം നിരവധി ചിത്രങ്ങള്‍ എടുത്ത് ആ ദിനം ഒരു നല്ല ഓര്‍മ്മയാക്കി മാറ്റാനും പൊലിസ് ടീം ശ്രദ്ധിച്ചു.

കുട്ടികള്‍ക്കിടയില്‍ ദേശീയ ബോധവും, സന്തോഷവും വളര്‍ത്താനും ദുബൈ പൊലിസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും ഇത്തരം പരിപാടികള്‍ സഹാകരമാവുമെന്ന് ക്യാപ്റ്റന്‍ അല്‍ കഅബി പറഞ്ഞു.