‘നിന്നെ മൊഴി ചൊല്ലി… മൂന്നുവട്ടം’ ഇന്‍സ്റ്റഗ്രാമിലൂടെ ഭര്‍ത്താവിനെ ഡിവോഴ്‌സ് ചെയ്ത് ദുബൈ രാജകുമാരി; വൈറല്‍
ദുബായ്: പങ്കാളിയുമൊത്തുള്ള ബന്ധം വേര്‍പെടുത്തുന്നതായി സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച് ദുബൈ രാജകുമാരി. ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ മഹ്‌റ ഭര്‍ത്താവ് ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമില്‍ നിന്നും വിവാഹമോചനം നേടിയെന്നാണ് ഷെയ്ഖ മഹ്‌റ അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രഖ്യാപനം.
|

‘പ്രിയപ്പെട്ട ഭര്‍ത്താവേ, മറ്റ് കൂട്ടാളിളുമായി നിങ്ങള്‍ തിരക്കായതിനാല്‍, നമ്മുടെ വിവാഹമോചനം ഞാന്‍ ഇതിനാല്‍ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു- ഷെയ്ഖ മഹ്‌റയുടെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ടെയ്ക്ക് കെയര്‍, യുവര്‍ എക്‌സ് വൈഫ് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. എന്നാല്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളോ ഭര്‍ത്താവിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങളോ ഇതുവരെ വന്നിട്ടില്ല.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മ്ദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളാണ് മഹ്‌റ. 2023 മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം. ഒരു വര്‍ഷത്തിന് ശേഷം മഹ്‌റ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മകള്‍ ജനിച്ച് കേവലം രണ്ട് മാസം തികയും മുമ്പാണ് വിവാഹമോചനം നേടിയിരിക്കുന്നത്.
നിമിഷങ്ങള്‍ക്കകമാണ് ദുബായ് രാജകുമാരിയുടെ വിവാഹ മോചന പോസ്റ്റ് വൈറലായത്. ദമ്പതിമാര്‍ ഇന്‍സ്റ്റയില്‍ പരസ്പരം അണ്‍ഫോളോ ചെയ്യുകയും ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
View this post on Instagram
ആറാഴ്ച മുന്‍പ്, മഹ്‌റ മറ്റൊരു സന്ദേശം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും ഇപ്പോഴാണ് ആരാധകര്‍ അവര്‍ ശ്രദ്ധിക്കുന്നത്. മകളുമൊത്തുള്ള ഒരു ഫോട്ടോ പങ്കിട്ട് അതിന് ‘ഞങ്ങള്‍ രണ്ടുപേര്‍ മാത്രം’ എന്ന അടിക്കുറിപ്പ് നല്‍കിയതും ഭര്‍ത്താവുമായി വേര്‍പിരിയുന്നതിന്റെ സൂചനയായാണ് ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നത്. ശെയ്ഖ മഹ്‌റയും ഷെയ്ഖ് മനയും 2023 ഏപ്രിലില്‍ തങ്ങളുടെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2024 മെയ് മാസത്തില്‍ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. ശെയ്ഖ മഹ്‌റ ബിന്‍ത് മന ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നായിരുന്നു കുഞ്ഞിന് പേരു നല്‍കിയത്.
Dubai Princess Shaikha Mahra Sheikha mahra instagram





