ദുബൈ: തടസ്സമില്ലാത്ത ട്രാഫിക് സംവിധാനം ആയ സാലിക്കിന്‍റെ വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിങ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. ദുബൈയിലുടനീളമുള്ള ഗതാഗതം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിട്ടാണ് സംവിധാനത്തെ അവതരിപ്പിക്കുന്നത്. എല്ലാവര്‍ക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം തിരക്ക് ലഘൂകരിക്കാനും പുതിയ സംവിധാനം ലക്ഷ്യമിടുന്നതായി ദുബൈ റോഡ് അതോറിറ്റി (RTA) അവകാശപ്പെടുന്നു.
|
എന്താണു സാലിക്ക്
അറബിയിൽ ‘തുറന്ന’ അല്ലെങ്കിൽ ‘വ്യക്തം’ എന്നർത്ഥം വരുന്ന സാലിക്, ദുബൈയിലെ ഹൈവേകളിലൂടെ തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ടോൾ സംവിധാനമാണ്. ടോൾ ബൂത്തുകളോ തടസ്സങ്ങളോ ഇല്ലാതെ സാധാരണ ഹൈവേ വേഗതയിൽ ടോൾ ഗേറ്റുകളിലൂടെ വാഹനം ഓടിക്കാം.
പേയ്‌മെൻ്റിൻ്റെ ആവശ്യമില്ലാതെ തന്നെ നീങ്ങാൻ നിങ്ങളെ അനുവദിക്കുന്നു, ടോൾ പിന്നീട് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആകും
സാലിക്കിന്റെ പ്രവർത്തനരീതി
സാലിക്ക് ഉപയോഗിക്കുന്നതിന്, നിങ്ങളുടെ വാഹനത്തിൻ്റെ വിൻഡ്ഷീൽഡിൽ ഒരു സാലിക് സ്റ്റിക്കർ ടാഗ് അറ്റാച്ചുചെയ്യേണ്ടതുണ്ട്. ഈ ടാഗ് നിങ്ങളുടെ പ്രീപെയ്ഡ് സാലിക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്നു.
സാലിക്ക് ടോൾ നിരക്ക്
വാരാന്ത്യത്തില്‍- രാവിലെ തിരക്കേറിയ സമയങ്ങളില്‍- 6 മുതല്‍ 10 വരെ – ആറ് ദിര്‍ഹം, വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളില്‍- 4 മുതല്‍ എട്ട് വരെ- ആറ് ദിര്‍ഹം, തിരക്കില്ലാത്ത സമയങ്ങളായ പകല്‍ 10 മുതല്‍ 4 വരെയും രാത്രി എട്ടുമുതല്‍ അതിരാവിലെ 1 മണിവരെ- നാല് ദിര്‍ഹം.
ഞായറാഴ്ചകളിൽ (പൊതുഅവധി ദിവസങ്ങള്‍ പ്രത്യേക പരിപാടികള്‍ ഉള്ള ദിവസങ്ങള്‍ ഒഴികെ): നാല് ദിര്‍ഹം.
അര്‍ദ്ധരാത്രിയിലും അതിരാവിലെയുമുള്ള യത്രികര്‍ക്ക് ( 1 മണിമുതൽ- 6 വരെ) സാലിക് ടോള്‍ ഗേറ്റുകളിലൂടെയുള്ള യാത്ര സൗജന്യമായിരിക്കും.
ദുബൈയില്‍ പത്ത് സാലിക് ടോള്‍ ഗേറ്റുകൾ
അല്‍ മംമ്സാര്‍ നോര്‍ത്ത് (അല്‍ ഇത്തിഹാദ് റോഡ്).
അല്‍ മംമ്സാര്‍ സൗത്ത് (അല്‍ ഇത്തിഹാദ് റോഡ്).
അല്‍ മക്തൂം ബ്രിഡ്ജ് (ഉമ്മ് ഹുറൈര്‍ റോഡ്).
എയര്‍പോര്‍ട്ട് ടണല്‍ (ബെയ്റൂട്ട് സ്ട്രീറ്റ്).
അല്‍ ഗാര്‍ഹുഡ് ബ്രിഡ്ജ് (ഷെയ്ഖ് റാഷിദ് റോഡ്).
അല്‍ സഫ നോര്‍ത്ത് (ഷെയ്ഖ് സായിദ് റോഡ്).
ബിസിനസ് ബേ ക്രോസിങ് (അല്‍- ഖെയ്ല്‍ റോഡ്).
അല്‍ ബര്‍ഷ (ഷെയ്ഖ് സായിദ് റോഡ്).
ജബെല്‍ അലി (ഷെയ്ഖ് സായിദ് റോഡ്).
അല്‍ സഫ നോര്‍ത്ത് (ഷെയ്ഖ് സായിദ് റോഡ്).
Dubai’s Roads and Transport Authority has announced the introduction of variable Salik toll prices from January 2025
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





