01
Jun 2023
Tue
01 Jun 2023 Tue

അബൂദബി: പശ്ചിമേഷ്യയിലെ ചെലവേറിയ നഗരമായി ദുബയ്. ആഗോള പട്ടികയില്‍ ദുബയ്ക്ക് 18ാമതാണ്. അബൂദബി 43ാം സ്ഥാനത്തുണ്ട്. പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ടെല്‍ അവീവ് ആണ് പശ്ചിമേഷ്യയിലെ ഏറ്റവും ജീവിതച്ചെലവേറിയ നഗരം. അഞ്ച് ഭൂഖണ്ഡങ്ങളിലെ 227 നഗരങ്ങളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. 200ലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് ഓരോ നഗരങ്ങളിലും ഈടാക്കുന്ന വില താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മെര്‍കര്‍ ആണ് ജീവിതച്ചെലവ് 2023 റിപോര്‍ട്ട് തയ്യാറാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ് 85ാം സ്ഥാനത്തും ജിദ്ദ 101ാം സ്ഥാനത്തും ദോഹ 126ാം സ്ഥാനം മസ്‌കത്ത് 130ആം സ്ഥാനത്തുമാണ് ഉള്ളത്. ഹോങ്കോങ് ആണ് പട്ടികയില്‍ ഇത്തവണയും ഒന്നാമത്. സിംഗപ്പൂര്‍, സൂറിച്ച് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഇസ് ലാമാബാദ്, കറാച്ചി, ഹവാന, ബിഷ്‌കെക്, ദുശാന്‍ബേ, വിന്‍ഡ്‌ഹോക്ക്, അങ്കാറ, ഡര്‍ബന്‍, തുണീസ്, താഷ്‌കന്റ് എന്നിവയാണ് ജീവിതച്ചെലവ് ഏറ്റവും കുറവുള്ള നഗരങ്ങള്‍.