ദുബൈയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തിയ വിദേശിക്ക് ദുബൈ പോലീസിന്റെ ആത്മാര്‍ത്ഥതയില്‍ അമ്പരപ്പ്. (Dubai tourist loses necklace in Hatta Dam, police dive in to retrieve it ) ആഴമുള്ള ഡാമില്‍ വീണ തന്റെ സ്വര്‍ണമാല തപ്പി പോലീസ് അതിസാഹസികമായി വെള്ളത്തില്‍ മുങ്ങുന്നത് കണ്ടാണ് അവര്‍ അമ്പരന്നത്.
|
ദുബൈയിലെ ഹത്ത ഡാമിലാണ് സംഭവം. സന്ദര്‍ശനത്തിനിടെ യുവതിയുടെ മാല ആഴമുള്ള ഡാമിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. മാല നഷ്ടപ്പെട്ട കാര്യം യുവതി പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ റിപോര്‍ട്ട് ചെയ്തതായി ആക്ടിങ് ഡയറക്ടര്‍ കേണല്‍ അലി അബ്ദുല്ല അല്‍ നഖ്ബി പറഞ്ഞു.
ഉടന്‍ മറൈന്‍ റെസ്‌ക്യൂ സംഘത്തെ തിരയാനായി നിയോഗിച്ചു. അധികം വൈകാതെ മാല തിരിച്ചു കിട്ടുകയും ചെയ്തു.
അടിയന്തര സാഹചര്യങ്ങള്‍, അപകടങ്ങള്‍, കടലുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ എന്നിവയിലാണ് സാധാരണ ഗതിയില്‍ മറൈന്‍ റെസ്‌ക്യൂ സംഘത്തെ നിയോഗിക്കാറുള്ളത്. എന്നാല്‍, പൊതുജനത്തിന് സന്തോഷം നല്‍കാന്‍ ചിലപ്പോള്‍ ചുമതലകള്‍ക്ക് അപ്പുറത്തേക്കും സംഘം പോകുമെന്നും കേണല്‍ അലി പറഞ്ഞു.
വെള്ളം ഉള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഒഴിവാക്കണമെന്ന് കേണല്‍ അലി അഭ്യര്‍ത്ഥിച്ചു.





