11
Apr 2025
Tue
11 Apr 2025 Tue
kuwait dust storm

കുവൈത്തില്‍ ഇന്നലെ വൈകുന്നേരം മുതല്‍ വീശിക്കൊണ്ടിരിക്കുന്ന ശക്തമായ പൊടിക്കാറ്റ് ജനജീവിതം താറുമാറാക്കി. (Dust storm hits Kuwait; schools online today ) പൊടി നിറഞ്ഞ് കാഴ്ച്ച തടസ്സപ്പെട്ടത്. റോഡ് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ചൊവ്വാഴ്ചയും പൊടിക്കാറ്റ് ശക്തമായി വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതേത്തുടര്‍ന്ന് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ മുഖേന ക്ലാസുകള്‍ നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടര്‍ന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തിയതിന് പുറമെ ചില ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക