13
Jun 2024
Sun
13 Jun 2024 Sun
DYFI kodiyathur honours SSLC Plus two winners

മുക്കം: ഡിവൈഎഫ്‌ഐ കൊടിയത്തൂര്‍ മേഖലയിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ മുഴുവന്‍ വിദ്യാര്‍ഥികളെയും അനുമോദിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏഷ്യന്‍ സോഫ്റ്റ്‌ബോള്‍ ഗെയിംസില്‍ വിജയിച്ച ഇന്ത്യന്‍ ടീമംഗം അനന്യ ശ്രീ കളത്തില്‍, എംബിബിഎസ് ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. റീമാന്‍ ശബ്‌നം ഇ യെ ആദരിക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ഇ. അരുണ്‍, മേഖല സെക്രട്ടറി അഖില്‍ കെ പി, പ്രസിഡന്റ്് ആഷിഖ് പുതിയോട്ടില്‍, എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് അബി ഇ, രതീഷ് എ പി, ശാമില്‍ കെ, ശരത് പി കെ, മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.