ഹൈറിച്ച് തട്ടിപ്പ് കേസില്‍ കമ്പനി എംഡി കെ ഡി പ്രതാപനെ ഇഡി അറസ്റ്റ് ചെയ്തു. എച്ച്ആര്‍ കറന്‍സി ഇടപാടുകളിലൂടെ കോടികള്‍ വിദേശത്തേക്കു കടത്തിയെന്ന കേസിൽ ദിവസങ്ങള്‍ നീണ്ട ചോദ്യംചെയ്യലിനുശേഷമാണ് പ്രതാപന്റെ അറസ്റ്റ് ഉണ്ടായത്.
|
750 കോടിയോളം രൂപ ഇവർ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി സമാഹരിച്ചു തട്ടിപ്പു നടത്തിയെന്നാണു പൊലീസ് നിഗമനം. മൾട്ടിലെവൽ മാർക്കറ്റിങ് ബിസിനസിന്റെ പേരിൽ 1641 കോടി കമ്പനി പിരിച്ചതായി കണ്ടെത്തിയിരുന്നു. 5 ലക്ഷം രൂപ വീതം 200ലേറെ പേരിൽ നിന്നു പണം പിരിച്ചു.
ഓൺലൈൻ വഴി പലചരക്കു കച്ചവടം തുടങ്ങിയ സ്ഥാപനം പിന്നീട് ഓൺലൈൻ മണിചെയിൻ ആരംഭിക്കുകയായിരുന്നു. ഉയർന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരിൽനിന്നു വൻ തുക വാങ്ങി തട്ടിപ്പു നടത്തി. 126 കോടി ജിഎസ്ടി വെട്ടിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്ന് കെ ഡി പ്രതാപൻ നേരത്തേ അറസ്റ്റിലായിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതാപനും കമ്പനി സിഇഒ ആയ ഭാര്യ ശ്രീനയും ഇ ഡി അന്വേഷണത്തിനിടെ ഒളിച്ചുകടക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





