ദുബായ്: യു.എ.ഇയില്‍ ഇന്നും ഇന്നലെയുമായി പലയിടത്തും മഴ ലഭിച്ചു. എമിറേറ്റ്‌സിലുടനീളമുള്ള തണുത്ത താപനിലയും സുഖകരമായ കാലാവസ്ഥയും ഇന്ന് ആസ്വദിക്കാന്‍ കഴിയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റാസല്‍ഖൈമയില്‍ രാവിലെ മുതല്‍ മഴപെയ്യുകയാണ്. എമിറേറ്റ്‌സിലുടനീളമുള്ള താപനിലയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
|
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്, പകല്‍ സമയത്ത് മേഘാവൃതമായിരിക്കും. കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും. പ്രത്യേകിച്ച് തീരദേശങ്ങളായ ഫുജൈറ, റാസല്‍ഖൈമ എന്നിവ പോലുള്ള സ്ഥലങ്ങളില്‍. ഉച്ചകഴിഞ്ഞ് ഇവിടെ മഴമേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ താഴ്‌വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളം സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും താമസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാഹനമോടിക്കുന്നവര്‍ ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കാനും വേഗത കുറയ്ക്കാനും, വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശിച്ചു.
രാജ്യത്തെ പരമാവധി താപനില 21- 25°C നും ഏറ്റവും കുറഞ്ഞ താപനില 5 – 10 °C നും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തീരപ്രദേശങ്ങളില്‍, താപനില 20- 24 °C നും പര്‍വതപ്രദേശങ്ങളില്‍ 14- 19 °C നും ഇടയിലായിരിക്കും.
#حالة_البحر #الخليج_العربي #بحر_عمان #طقس_اليوم#NCM #Arabian_Gulf #Oman_Sea pic.twitter.com/eER5nmkB8M
— المركز الوطني للأرصاد (@ncmuae) January 19, 2025
ഇന്ന് രാത്രിയിലും നാളെ രാവിലെയും ആര്‍ദ്രത വര്‍ദ്ധിക്കുമെന്നും ചില ഉള്‍പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ്‌രൂപപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
ദേശത്തുടനീളം 20 മുതല്‍ 35 കിലോമീറ്റര്‍ വേഗതയില്‍ മിതമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുമെന്നും ചില സമയങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ ചില സമയങ്ങളില്‍ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Early morning showers in Ras Al Khaimah, partly cloudy skies across the UAE





