17
Mar 2024
Sun
17 Mar 2024 Sun
ED arrested 3 former pfi workers

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ)യുടെ മൂന്ന് മുന്‍ പ്രവര്‍ത്തകരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി)അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയാണ് നടപടി. അബ്ദുല്‍ ഖാദര്‍ പുട്ടര്‍, അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് കെ എന്നിവരാണ് അറസ്റ്റിലായത്.(ED arrested 3 former pfi workers)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂവരും പിഎഫ്‌ഐയുടെ കായിക പരിശീലകരാണെന്ന് ഇഡി പറയുന്നു. അറസ്റ്റിലായ മൂന്നുപേരെയും ഇഡി ശനിയാഴ്ച ഡല്‍ഹിയിലെ പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കി. പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കുകയും ഇതിനായി ഫണ്ട് സ്വീകരിച്ചിരുന്നുവെന്നുമാണ് ഇഡി ആരോപണം.

അതേസമയം പിഎഫ്‌ഐയുടെ ഡല്‍ഹി മുന്‍ പ്രസിഡന്റ് പര്‍വേസ് അഹമ്മദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പാട്യാല ഹൗസ് കോടതി തള്ളി. സംഭാവനകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് പര്‍വേസ് അഹമ്മദിനെ അറസ്റ്റ് ചെയ്തിരുന്നത്. പിഎഫ്‌ഐ ഡല്‍ഹി ജനറല്‍ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഇല്യാസ്, പിസിഐ ഡല്‍ഹി ഓഫിസ് സെക്രട്ടറിയായിരുന്ന അബ്ദുല്‍ മുഖീത് എന്നിവരുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക