10
Sep 2023
Sat
10 Sep 2023 Sat

മുംബൈ: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു. 538 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുംബൈയിലെ ഇഡി ഓഫിസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് നരേഷ് ഗോയലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കുന്ന നരേഷ് ഗോയലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇഡി ആവശ്യപ്പെടുമെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജെറ്റ് എയര്‍വേസിന് നല്‍കിയ 848.86 കോടി രൂപ വായ്പയില്‍ 538.62 കോടി രൂപ നല്‍കാനുണ്ടെന്ന് കാണിച്ച് കനറാ ബാങ്ക് ആണ് നരേഷ് ഗോയലിനെതിരേ പരാതി നല്‍കിയത്. വായ്പ നല്‍കുന്നതിന് ജെറ്റ് എയര്‍വേസ് നല്‍കിയ രേഖകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക