05
Feb 2025
Tue
05 Feb 2025 Tue
ED filed case against half price fraud

പാതിവിലയ്ക്ക് ഇലക്ട്രോണിക്‌സ്, കാര്‍ഷിക ഉപകരണങ്ങളും വനിതകള്‍ക്കും സ്‌കൂട്ടറുകളും വിതരണം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി)കേസെടുത്തു. നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണന്‍ പിടിയിലായതിനു പിന്നാലെ പാതിവില തട്ടിപ്പിനിരയായവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരാതിയുമായി രംഗത്തുവന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ അനന്തുകൃഷ്ണന്റെ തട്ടിപ്പിന് പൊതുമുഖങ്ങളായി നിന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇവര്‍ വഴിയൊരുക്കിയെന്നും കഴിഞ്ഞദിവസങ്ങളില്‍ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പുറമേ ഇഡിയുടെ കൊച്ചി യൂനിറ്റും കേസെടുത്തത്.

34 കേസുകളാണ് പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരി ആനന്ദകുമാര്‍ ആണ് ഒന്നാം പ്രതി. റിട്ടയേഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരാണ് മൂന്നാം പ്രതി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക